വൈക്കം: വേമ്പനാട്ടു കായലിൽ മൽസ്യബന്ധനത്തിനുള്ള ഊന്നിവല കുറ്റി സ്ഥാപിക്കുന്നതിനിടയിൽ കാൽ വഴുതി കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി.വൈക്കം നേരേകടവ് ഒടിച്ചിറയിൽ രാജുവിന്റെ മകൻ രാജേഷ് (38 )നെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴ ജില്ലയിലെ പാണാവള്ളി അരയൻകാവിൽ വേമ്പനാട്ട്കായലിലാണ്കാണാതായത്. രാജേഷ് വള്ളത്തിൽ നിന്ന് കായലിൽ വഴുതി വീണ ഉടൻ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുമൂലം ശ്രമം വിഫലമാവുകയായിരുന്നു. മാതാവ്: രോഹിണി. ഭാര്യ സ്മിത. മക്കൾ: രാജലക്ഷമി, ശ്രീലക്ഷ്മി (ഇരുവരും വിദ്യാർത്ഥികൾ).