കോട്ടയം: ആസാമിലെ പ്രളയബാധിതർക്ക് സഹായവുമായി കോട്ടയത്തുനിന്നുള്ള സന്നദ്ധപ്രവർത്തകർ 6ന് പുറപ്പെടും. കോട്ടയം പൂവൻതുരുത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്സ്പറ്റേഷൻ വർക്കേഴ്സ് എന്ന യുവജന സന്നദ്ധസംഘടയാണ് 'ഗിവ് ലൈഫ്' എന്നപേരിൽ വസ്ത്രങ്ങൾ, പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾ, സോപ്പ്, പേസ്റ്റ്, നാപ്കിൻ, കൊതുകുവല, കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ബാറ്റ്, കോയിൽ, മരുന്നുകൾ, അരി, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് കൊണ്ടുപോകുന്നത്. 200 പെട്ടികളിൽ നിറച്ച സാധനങ്ങളുമായി 6 ന് രാവിലെ 8.40ന് സംഘടനയുടെ രണ്ട് പ്രതിനിധികൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. ദുരിതബാധിതരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ സംഘടനയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 7736696717.