അടിമാലി: 14കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത മദ്ധ്യവയസ്കൻ അറസ്റ്റിൽ. ഇരുട്ട് സലിം എന്നു വിളിക്കുന്ന പട്ടമ്മവുകൂടി സലിമാണ് പിടിയിലായത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തുന്നു. ബ്ലൂഫിലിമും അശ്ലീല ചിത്രങ്ങളും മൊബൈൽ ഫോണിൽ ആക്കി തരമെന്ന് പറഞ്ഞ് ശല്യപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി സ്‌കൂൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. സ്‌കൂൾ അധികൃതർ പരാതി പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് അടിമാലി സി.ഐ പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അടിമാലി മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.