പാലാ : ടൗൺ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പാലാ സെന്റ് മേരീസ് ഗേൾസ് ഹയർസെക്കൻഡറി സൂളിലെ വിദ്യാർത്ഥികൾക്കായി നാപ്കിൻ വെന്റിംഗ് മെഷീൻ സ്ഥാപിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസ് ഉദ്ഘാടനം ചെയ്തു. ടൗൺ ലയൺസ് പ്രസിഡന്റ് ജിമ്മി ജോർജ്ജ് പുലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി കെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറർ സാനു കെ ജോസഫ്, റജിയൻ ചെയർമാൻ അഡ്വ.ആർ മനോജ്, മായാ രാഹുൽ, ബെന്നി മൈലാടൂർ, ഉണ്ണി കുളപ്പുറം, മാത്യു പാലമറ്റം, സുരേഷ് എക്‌സോൺ, ഷനോജ് സി.ആർ, ബോബി ഇഗ്നേഷ്യസ് എന്നിവർ പ്രസംഗിച്ചു.