മുണ്ടക്കയം : ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന ന്യൂവിഷൻ ഐ ഹോസ്പിറ്റൽ സാധാരണക്കാരുടെ ആശ്രയകേന്ദ്രമാകുന്നു.മികച്ച സാങ്കേതിക ഉപകരണങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും കുറഞ്ഞ ചെലവിലുള്ള ചികിത്സയുമാണ് ഈ ആതുരാലയത്തെ വ്യത്യസ്തമാക്കുന്നത്. കുത്തിവയ്പ്പും രക്തസ്രാവവുമില്ലാത്ത വേദനരഹിതമായ തിമിരശസ്ത്രക്രിയയും, റെറ്റിന സർജറിയും ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടത്തിവരുന്നു. മാസാവസാന വെള്ളി, ശനി ദിവസങ്ങളിൽ പ്രമേഹസംബന്ധമായ നേത്രരോഗങ്ങൾക്ക് ചികിത്സ ലഭ്യമാണ്. ഒരുദശകത്തിലേറെയായി നേത്രപരിചരണമേഖലയിൽ സേവനം നടത്തിവരുന്ന ഡോ.ദ്രുമിൽ സി.കെ.(എം.ബി.ബി.എസ്,ഡി.എൻ.ബി,എ.ഫ്.വി.ആർ) ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നു. നേത്രസംബന്ധമായ എല്ലാ രോഗങ്ങൾക്കും ആവശ്യമായ മരുന്നുകൾ ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള ഫാർമസിയിൽ ലഭ്യമാണ്. ഇന്ത്യയിലെ മികച്ച കമ്പനികളുടെ സാങ്കേതിക മേന്മയുള്ള ഫ്രെയിമുകളും ലെൻസുകളുമടങ്ങുന്നതാണ് ന്യൂവിഷന്റെ ഒപ്ടിക്കൽ ഷോപ്പ്. കണ്ണട വേണ്ടാത്തവർക്ക് കോൺടാക്ട് ലെൻസും ലഭ്യമാണ്. നിർദ്ധനരായ രോഗികൾക്കായി സൗജന്യനേത്രപരിശോധനയും, സ്കൂളുകൾ കേന്ദ്രീകരിച്ച് സ്ക്രീനിംഗ് പ്രോഗ്രാമുകളും ന്യൂവിഷൻ നടത്തിവരുന്നു.