പൊൻകുന്നം : റോയൽ ബൈപാസ് റോഡിൽ വഴിവിളക്കുകൾ തെളിയാതായിട്ട് മാസങ്ങളായി. പൊൻകുന്നത്തു നിന്ന് മാന്ത്ര വഴി കപ്പാടെത്തുന്ന ഈ വഴിയെ ആശ്രയിക്കുന്ന നൂറുകണക്കിന് വീട്ടുകാർ ഇതോടെ ദുരിതത്തിലാണ്. തെരുവ് നായ ശല്യവും ഇവിടെ രൂക്ഷമാണ്. റോഡിൽ നിറയെ കുഴികളായതിനാൽ രാത്രികാലങ്ങളിൽ അപകടങ്ങൾക്കും ഇടയാക്കും. വഴിവിളക്കുകൾ തെളിയിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയെങ്കിലും അധികൃതർ കനിഞ്ഞില്ലെന്ന് നാട്ടുകാർ പറഞ്ഞു.