ഏറ്റുമാനൂർ: ക്ഷേത്ര ദർശനത്തിനെത്തിയ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറിയിടിച്ച് ഭർത്താവ് മരിച്ചു. ഭാര്യയ്ക്ക് ഗുരുതര പരിക്ക്.
റിട്ട. സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ നീണ്ടൂർ വടക്കേടത്ത് സോമൻ (67) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ശാന്തമ്മയെ (54) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം.സി.റോഡിൽ മഹാദേവ ക്ഷേത്രത്തിനു മുൻവശത്ത് ശനിയാഴ്ച രാവിലെ ആറരയ്ക്കായിരിന്നു അപകടം. ക്ഷേത്ര ദർശനത്തിനു പോവുകയായിരുന്നു ഇവർ. സ്‌കൂട്ടർ മാരിയമ്മൻ കോവിൽ റോഡിൽ നിന്ന് ക്ഷേത്രം റോഡിലേയ്ക്ക് തിരിയും വഴി തവളക്കുഴിയിൽ നിന്നു വരികയായിരുന്ന നാഷണൽപെർമിറ്റ് ലോറിയിടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച വീണ സോമനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മക്കൾ: വിഷ്ണു, വിജയലക്ഷ്മി .മരുമകൻ: സുധീഷ് (പാലക്കാട്). സംസ്‌കാരം ഇന്ന് 5 മണിക്ക് വീട്ടുവളപ്പിൽ.