ഏറ്റുമാനൂർ: രൂക്ഷമായ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുവെന്നാരോപിച്ച് പരിസരവാസികൾ നൽകിയ ഹർജിയെത്തുർന്ന് കോടതി നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് അടച്ചുപൂട്ടിയ റബ്ബർ ഫാക്ടറി തുറന്ന് പ്രവർത്തിക്കുന്നതായി ആരോപണം

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പ്രവർത്തിച്ചുവരുന്ന സ്വകാര്യ റബർ ഫാക്ടറിയെക്കെതിരെയാണ് സമര സമിതിക്കാർ രംഗത്തെത്തിയിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിൽ ഈ സ്ഥാപനം

പ്രവർത്തിപ്പിക്കുന്നത് ജൂൺ18ന് ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. സ്റ്റേ ഉത്തരവ് നിലനിൽക്കേ 19ന് ഫാക്ടറിയുടെ പേര് മാറ്റി, പുതിയ പേരിൽ മറ്റൊരു ബഞ്ചിൽ നിന്നും മലിനീകരണ നിയന്ത്രണബോർഡിന്റെ പരിശോധനകൾക്കായി മൂന്നുമാസത്തേയക്ക് ട്രയൽറൺ നടത്താൻ ഉടമ അനുമതിനേടി. എന്നാൽ ഈ കാലാവധികഴിഞ്ഞിട്ടും ഫാക്ടറി പൂർണ്ണതോതിൽ പ്രവർത്തിക്കുകയാണന്ന് സമീപവാസികൾ ചേർന്ന് രൂപവത്കരിച്ച സമരസമിതി ആരോപിക്കുന്നു. സമീപവാസികളുടെ കിണറുകൾ മലിനമാകുന്നുവെന്നും രൂക്ഷമായ ആരോഗ്യപ്രശ്‌നം സ്ഥലത്ത് നിലനിൽക്കുകയാണന്നും ആരോപിച്ച് പരിസരവാസികൾ നിരവധിതവണ പഞ്ചായത്തോഫീസിനുമുന്നിൽ ധർണ്ണ നടത്തിയിരുന്നു.