ഏറ്റുമാനൂർ :കർഷകർക്ക് 4% നിരക്കിൽ ലഭിച്ചിരുന്ന സ്വർണ വായ്പ പദ്ധതി നിർത്താൻ ശുപാർശ ചെയ്തത് വഴി കൃഷി മന്ത്രി വി.എസ് സുനിൽകുമാർ കർഷകരെ പിന്നിൽ നിന്ന് കുത്തിയെന്ന് യുത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക പറഞ്ഞു.
യുത്ത് ഫ്രണ്ട് (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോഷി തെക്കേപ്പുറം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജു കുന്നേപറമ്പൻ, ജോസ് ഇടവഴിക്കൻ, ജോഷി ഇലഞ്ഞി, രാജേഷ് വളിയപ്ലാക്കൻ, ഷീല സ്റ്റീഫൻ, സജി തടത്തിൽ, ജെയ്സൺ ഞൊങ്ങിണി, ശ്രീകാന്ത് എസ്. ബാബു, അഖിൽ ഉള്ളംപള്ളി, ജിപ്സൺ നടയ്ക്കൽ, ജോസ്‌മോൻ മാത്യു, ജിൻസ് കുര്യൻ, മനോജ് വട്ടമല എന്നിവർ പ്രസംഗിച്ചു