കോട്ടയം : കടത്തിണ്ണയിൽ കിടക്കുന്നതിനെച്ചൊല്ലി തമിഴ്‌നാട് സ്വദേശികൾ തമ്മിലുണ്ടായ തർക്കം കുത്തിൽ കലാശിച്ചു. പൊട്ടിച്ച ട്യൂബിന് താടിയ്‌ക്ക് കുത്തേറ്റ തമിഴ്‌നാട് സ്വദേശിയും ചെരുപ്പ് കുത്തിയുമായ രാജേന്ദ്രനെ (53) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേസ്തിരിപ്പണിക്കാരനായ കുമാർ (30) കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടരയോടെ തിരുനക്കര അനശ്വര തിയേറ്റിനു സമീപത്തായിരുന്നു സംഭവം. കുത്തേറ്റ് രാജേന്ദ്രൻ കുഴഞ്ഞ് വീണതോടെ കുമാർ ഓടി രക്ഷപ്പെട്ടു. കൺട്രോൾ റൂം പൊലീസ് സംഘമാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
ഒരാഴ്‌ചയ്‌ക്കിടെ രണ്ടാം തവണയാണ് നഗരത്തിൽ സാമൂഹ്യവിരുദ്ധർ ഏറ്റുമുട്ടുന്നത്.