കോട്ടയം : നഗരമദ്ധ്യത്തിൽ മദ്യലഹരിയിൽ ബഹളം വച്ചതിന് പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ചയാൾ പിടിയിൽ. തിരുവഞ്ചൂർ പറമ്പുകര പുളിക്കൽപറമ്പിൽ സന്തോഷിനെയാണ് (49) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം രാത്രി 11.30 ന് ടി.ബി ജംഗ്ഷനിലായിരുന്നു സംഭവം. നൈറ്റ് പട്രോളിംഗ് സംഘത്തിലെ അംഗങ്ങളും വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുമായ സുനിലിനെയും വിനീഷിനെയുമാണ് ആക്രമിച്ചത്. ഇരുവരെയും ചവിട്ടി യൂണിഫോം വലിച്ച് കീറി. കൂടുതൽ പൊലീസെത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.