വൈക്കം: സി. പി. ഐ. കോട്ടയം ജില്ലാ മേഖലാ ലീഡേഴ്‌സ് ക്യാമ്പ് സി. കെ. വിശ്വനാഥൻ സ്മാരക ഹാളിൽ ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. വൈക്കം, പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. മണ്ഡലം സെക്രട്ടറി എം. ഡി. ബാബുരാജ്, പി. കെ. കൃഷ്ണൻ, അഡ്വ. വി. ബി. ബിനു, ആർ. സുശീലൻ, ലീനമ്മ ഉദയകുമാർ, ടി. എൻ. രമേശൻ, ജോൺ വി. ജോസഫ്, സി. കെ. ആശ എം. എൽ. എ, കെ. അജിത്ത്, ബാബു കെ. ജോർജ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. പി. മുരളി, മുൻ എം. പി. പി. പ്രസാദ്, സി. എൻ. ജയദേവൻ, മാത്യു വർഗ്ഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.