dharana-jpg

വൈക്കം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് നിർത്തിവയ്ക്കുക, ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വൈക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് പടിക്കൽ അദ്ധ്യാപക ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് പി. ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി. പി. അജിത്ത്, മോഹൻ ഡി. ബാബു, ഇ. എൻ. ഹർഷകുമാർ, പി. പ്രദീപ്, കെ. ടി. അനിൽകുമാർ, വി. ജെ. സജിമോൻ, ജോസ് ജോസഫ്, കെ. പി. മഞ്ജു, സിബി ഏലിയാസ്, സുരേഷ് കുമാർ, ഇടവട്ടം ജയകുമാർ എന്നിവർ പ്രസംഗിച്ചു.