വൈക്കം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരഭവനിൽ കുടുംബസംഗമവും വാർഷികവും നടത്തി. ജില്ലാ സെക്രട്ടറി തോമസ് പോത്തൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി. കെ. വിജയകുമാരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. എം. ദാസപ്പൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം. ജി. സോമനാഥൻ നായർ, ട്രഷറർ ജി. രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സി. റ്റി. കുര്യാക്കോസ് എന്നിവർ പ്രസംഗച്ചു. 'നന്മ വിതച്ച് നന്മ കൊയ്യാം' വിഷയത്തെക്കുറിച്ച് എച്ച്. ആർ. കൺസൾട്ടന്റ് ട്രെയിനർ എ. സൈഫുദ്ദീൻ ക്ലാസെടുത്തു.