വൈക്കം: വടയാർ ഇൻഫെന്റ് ജീസസ് ഹൈസ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് സ്‌കൂൾ കോമ്പൗണ്ടിൽ നിലം ഒരുക്കി ഞാറുനടീൽ നടത്തി. ഞാറുനടീലിന്റെ ഉദ്ഘാടനം തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല മാർട്ടിൻ നിർവഹിച്ചു.തലയോലപ്പറമ്പ് വി.എച്ച്.സി യിൽ നിന്നും ലഭിച്ച ഹൃസ്വം എന്ന ഇനം ഞാറുകളാണ് നടാൻ ഉപയോഗിച്ചത്. 80 ദിവസത്തിനു ശേഷം വിളവെടുപ്പ് നടത്താം.
സ്‌കൂൾ ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ കുര്യാക്കോസും ജീവ ശാസ്ത്ര വിഭാഗം അദ്ധ്യാപിക ബിനാ തോമസുമാണ് കൃഷിയ്ക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിൽ ട്രസ്റ്റി പോൾ അലക്‌സ് പി.റ്റി.എ പ്രസിഡന്റ് വിനോദ് ,വൈസ് പ്രസിഡന്റ് ജോസ് അദ്ധ്യാപകരായ ജയ്‌സൺ എസ്‌ജോർജ്, മറിയമ്മ എം. സി.,കാഞ്ചന സി.റ്റി, അനു ഡി രാജ്, തുടങ്ങിയവർ പങ്കെടുത്തു. എട്ട്, ഒൻപത്, ക്ലാസുകളിലെ കുട്ടികളാണ് നെൽകൃഷിക്ക് നേതൃത്വം നൽകുന്നത്.