വൈക്കം:കേരള ക്ഷേത്ര വാദ്യകല അക്കാദമി കോട്ടയം ജില്ലാ സമ്മേളനം വൈക്കത്ത് സി.കെ.ആശ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. വൈക്കം വ്യാപാരഭവനിൽ നടന്ന സമ്മേളനത്തിൽ ക്ഷേത്ര വാദ്യകലാ അക്കാദമി കോട്ടയം ജില്ലാ പ്രസിഡന്റ് വൈക്കം ചന്ദ്രൻമാരാർ അദ്ധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയർമാൻ പി.ശശിധരൻ മെമ്പർഷിപ്പ് വിതരണം നിർവ്വഹിച്ചു. ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ, ചോറ്റാനിക്കര വിജയൻ മാരാർ, പെരുവനം സതീശൻ മാരാർ, വാദ്യകല അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി കൊടകര രമേശ്, മാലം മനോജ്, വൈക്കം ചന്ദ്രൻ മാരാർ, കീഴൂർ മധുസൂദനക്കുറുപ്പ്, കലാമണ്ഡലം ഹരീഷ്, സൈബിൻ നായത്തോട്, പെരുവനം പ്രകാശൻ മാരാർ, കറുപ്പത്ത് മനോജ്, ആലത്തൂർ അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ തേരേഴിൽ രാമക്കുറുപ്പ്, ആനിക്കാട് ഗോപാലകൃഷ്ണകുറുപ്പ്, വെളിയനാട് ഹരിനാരായണ പണിക്കർ തുടങ്ങിയവരെ ഉപഹാരം നൽകി ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി വൈക്കം ക്ഷേത്ര കലാപീഠ പരിസരത്തു നിന്നു സമ്മേളന നഗരിയിലേയ്ക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രഗത്ഭ കലാകാരൻമാരെ സ്വീകരിച്ചാനയിച്ചു.