വൈക്കം: ശ്രീനാരായണ വൈദിക സമിതി പ്രധിഷേത യോഗം നടത്തി. മാവേലിക്കര കണ്ടിയൂർ മഹാദേവക്ഷേത്രത്തിൽ ബലികർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പുരോഹിതൻ തെറ്റായ രീതിയിൽ ചടങ്ങുകൾ നടത്തുകയും അതിനെ ചോദ്യം ചെയ്ത ഭക്തജനങ്ങളോട് ജാതീയമായ രീതിയിൽ സംസാരിക്കുകയും ഈഴവ സമുദായത്തിൽ പെട്ട ശാന്തിമാരെ അവഹേളിക്കുകയും ചെയ്തതിൽ വൈദീക സമിതി പ്രധിഷേതം നടത്തി. കൃത്യമായ രീതിയിൽ പൂജാ ചടങ്ങുകൾ നിർവ്വഹിക്കുന്ന പതിനായിരക്കണക്കിന് വരുന്ന ഈഴവ സമുതായത്തിൽപ്പെട്ട ശാന്തിമാരെ വളരെ മോശമായ രീതിയിൽ അവഹേളിച്ചിട്ടു തിരിതാംകൂർ ദേവസ്വം ബോർഡോ കണ്ടിയൂർ ദേവസ്വം മാനേജരോ യാതൊരുവിധ നടപടിയും കൈക്കാള്ളാത്തതിൽ വൈക്കം യൂണിയൻ വൈദിക സമിതി പ്രധിഷേത യോഗം നടത്തി. യോഗത്തിൽ പ്രസിഡന്റ് ഇടയാഴം പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു. ശാന്തിസെക്രട്ടറി ശാരതാ മഠം പ്രജീഷ് ശാന്തി സ്വാഗതം പറഞ്ഞു .വൈസ് പ്രസിഡന്റ് ഉണ്ണി ശാന്തി ,ജോയിന്റ് സെക്രട്ടറി ഷൈരാജ് ശാന്തി, ഖജാൺജി വിനീഷ് ശാന്തികൾ, കമ്മറ്റി അംഗങ്ങളായ ഷിബു ശാന്തി, സോമൻ ശാന്തി, കണ്ണൻ ശാന്തി, ദീപു ശാന്തി, രാകേഷ് ശാന്തി, രഞ്ജിത്ത് ശാന്തി എന്നിവർ സംസാരിച്ചു.