kudumbsree

കുറിച്ചി : ഗ്രാമപഞ്ചായത്തി കുടുംബശ്രീ വാർഷികാഘോഷം പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ ജോർജ് മുളപ്പഞ്ചേരി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ വിശ്വമ്മ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വനിത പ്രൊട്ടക്ഷൻ ഓഫീസർ പി.എൻ. ശ്രീദേവി കുടുംബശ്രീയും സ്ത്രീ സുരക്ഷയും എന്ന വിഷയത്തിൽ മുഖ്യ പ്രഭാക്ഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അരുൺ ബാബു, മേഴ്‌സി സണ്ണി, എൽസി രാജു ,ജില്ലാപഞ്ചായത്ത്‌ അംഗം ഡോക്ടർ ശോഭ സലിമോൻ, ബ്ലോക്ക്‌ മെമ്പർ ബെറ്റി ടോജോ, മെമ്പർമാരായ ആർ. രാജഗോപാൽ, സുജാത ബിജു, ബിന്ദു രമേശ്‌ ,എ.എൻ. രതീശൻ, രാജൻ ചാക്കോ, പി.കെ. പങ്കജാക്ഷൻ, ബി.ആർ. മഞ്ജീഷ്, ജിജി ജോർജ്, ഷൈജകുമാരി, വത്സല മോഹൻ, അശ്വതി കെ.എസ്, പ്രീതകുമാരി, ബിജു തോമസ്, സെക്രട്ടറി ജെ ബീനാമോൾ, മെമ്പർ സെക്രട്ടറി ബിന്ദുമോൻ എന്നിവർ പങ്കെടുത്തു. ആഘോഷങ്ങൾക്ക് മുന്നോടിയായി മന്ദിരം കവലയിൽ നിന്നും ആരംഭിച്ച റാലി പഞ്ചായത്തിൽ സമാപിച്ചു. റാലിക്ക് ബുക്കാന ഹൈസ്കൂളിലെ പെൺകുട്ടികളുടെ ബാന്റുമേളം അകമ്പടി നൽകി.