കോട്ടയം: ജില്ലയിലെ റോഡുകളിൽ ജീവൻ പൊലിയുന്നതിന് കാരണം ജീവിതശൈലീ രോഗങ്ങളെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കണ്ടെത്തൽ.
അപകടത്തിന്റെ കാരണങ്ങൾ
- പ്രമേഹം അടക്കമുള്ള ജീവിതശൈലീ രോഗങ്ങൾ
- രാത്രി വൈകിയും നട്ടുച്ചയ്ക്കുമുള്ള ഡ്രൈവിംഗ്
- ഉന്നതനിലവാരമുള്ള റോഡുകളിലെ അമിതവേഗം
- ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്ത യാത്ര
- തോന്നുംപടി കാൽനടക്കാരുടെ റോഡ് ക്രോസിംഗ്
- രാത്രിയിൽ ലൈറ്റ് ഡിം ചെയ്യാതെ ഡ്രൈവിംഗ്
- ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്
ജില്ലയിലെ അപകടങ്ങൾ
- 2018 ൽ അപകടങ്ങൾ - 2758, മരണം - 279 പരിക്ക് - 3205
- 2019 ൽ ഇതുവരെ മരിച്ചത് -166
ഏഴു ദിവസം എട്ടു ജീവൻ
അപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന ശക്തമാക്കുന്നതിനിടെ ജില്ലയിൽ പൊലിഞ്ഞത് എട്ടു ജീവനുകൾ.
ജൂലായ് 28
- എംസി റോഡിൽ നാഗമ്പടം ചെമ്പരത്തിമൂട് ബൈക്ക് അപകടം എസ്.എച്ച് മൗണ്ട് അരുൺനിവാസിൽ അരുൺ എസ്.നായർ (28) മരിച്ചു
- ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ കാർ ബൈക്കിലിടിച്ചു, ബൈക്ക് യാത്രികനായ തമിഴ്നാട് സ്വദേശി പ മണികണ്ഠൻ (22) മരിച്ചു
ആഗസ്റ്റ് രണ്ട്
- പാലാ - ഈരാറ്റുപേട്ട റോഡിൽ പനക്കപ്പാലത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് തലയോലപ്പറമ്പ് കുറ്റിപ്പാലയ്ക്കൽ അശ്വിൻ (24) മരിച്ചു
- ചങ്ങനാശേരി - വാഴൂർ റോഡിൽ കെ.എസ്.ആർ.ടി.സി. ബസും സ്കൂട്ടറും കൂട്ടിയിടിച്ച് കാണക്കാലിൽ പുത്തൻപുരയ്ക്കൽ ജിജിമോൻ വർഗീസ് (43) മരിച്ചു
- വാൻ നന്നാക്കുന്നതിനിടയിൽ തടി കയറ്റിയ ലോറിയിടിച്ച് മെക്കാനിക്കായ ആലുവ ചെങ്ങമനാട് തണുങ്ങൽപുത്തൻപുരയിൽ കെ. രാജൻ മരിച്ചു.
ആഗസ്റ്റ് മൂന്ന്
- ഏറ്റുമാനൂർ ക്ഷേത്രത്തിന് മുന്നിൽ സ്കൂട്ടറിൽ ലോറിയിടിച്ച് കൈപ്പുഴ വടക്കേടത്തു വീട്ടിൽ സോമൻ (67) മരിച്ചു
- മോനിപ്പള്ളിയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് മാന്നാനം വേലംകുളം പ്ലാത്താനം ബെന്നിയുടെ മകൻ മാർട്ടിൻ (21) മരിച്ചു
- ചങ്ങനാശേരി പെരുന്നയിൽ ബൈക്ക് കാറിലിടിച്ചു തിരുവല്ല ആലംതുരുത്ത് തൊഴുവത്തനാടിയിൽ വിഷ്ണു ഷിബു (22) മരിച്ചു.
31 വരെ പ്രത്യേക പരിശോധന
5 - 7 - കാർ യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിച്ചിട്ടുണ്ടോ
8 - 10 വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്
14 - 16 മദ്യപിച്ച് വാഹനം ഓടിക്കൽ, ലൈൻ ട്രാഫിക്
17 - 19 ഡ്രൈവിംഗിൽ മൊബൈൽ ഫോൺ ഉപയോഗം
20- 23 സീബ്ര ലൈൻ ക്രോസിംഗ്, സിഗ്നൽ തെറ്റിക്കൽ
24 - 27 വാഹനങ്ങളുടെ അമിത വേഗം, ഓവർലോഡ്
28 - 31 കൂളിംഗ് ഫിലിം,അധിക ലൈറ്റും മ്യൂസിക് സിസ്റ്റവും