കോട്ടയം: ചില വ്യാപാരികളുടെ എതിർപ്പിനെത്തുടർന്ന് താത്കാലികമായി ഉപേക്ഷിച്ച ഏറ്റുമാനൂർ ഫ്ലൈഓവർ വിഷയം വീണ്ടും സജീവമാകുന്നു. ഫ്ലൈ ഓവറുമായി ബന്ധപ്പെട്ടവരുടെ യോഗം 7ന് വിളിച്ചുചേർക്കുമെന്ന് കളക്ടറുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയിൽ പൊതുതാൽപര്യഹർജി നൽകിയതിനെത്തുടർന്നാണ് കളക്ടറുടെ നടപടി. സ്ഥലവാസികളായ സി.കെ.ഗോപി, അജി എന്നിവരാണ് ഹർജി നൽകിയത്.