വൈക്കം: വിശുദ്ധ ഗ്രിഗോറിയോസിന്റെ നാമഥേയത്തിൽ സ്ഥാപിതമായ തോട്ടകം പള്ളിയുടെ ഇടവക രൂപീകരണത്തിന്റെ ശതാബ്ദിയുടെ നൂറ് ദിവസം നീളുന്ന ആഘോഷങ്ങളുടെ സമാരംഭം കുറിച്ച് ദീപശിഖാപ്രയാണം നടത്തി. സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വികാരി ഫാ. ജോസഫ് തെക്കിനേൻ തോട്ടകം പള്ളിവികാരി ഫാ. ഫ്രാങ്കോ ചൂണ്ടലിന് ദീപശിഖ കൈമാറി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റിയ പ്രയാണയാത്ര വൈകിട്ട് 4.30ന് തോട്ടകം പള്ളിയിൽ എത്തി. ഫൊറോന സഹവികാരി ഫാ. സിബിൻ മനയംപള്ളി, തോട്ടകം പള്ളി ഭാരവാഹികളായ ജോയി ചെത്തിയിൽ, ജേക്കബ് മണലേഴത്ത്, റോജൻ ആറ്റുപുറം, ബാബു കുണ്ടശ്ശേരി, ഫിലിപ്പോസ്, ജോസഫ് കാട്ടുമന എന്നിവർ നേതൃത്വം നൽകി.

----


തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം പള്ളിവികാരി ഫാ. ഫ്രാങ്കോ ചൂണ്ടലിന്റെ നേതൃത്വത്തിൽ വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ നിന്നും പുറപ്പെടുന്നു.