വൈക്കം : അകാലത്തിൽ വിടപറഞ്ഞ ജന നേതാവിന് നാടിന്റെ അന്ത്യാഞ്ജലി.
എസ്. എൻ. ഡി. പി. യോഗം യൂണിയൻ മുൻ പ്രസിഡന്റും കെ. പി. സി. സി. നിർവ്വാഹക സമിതിയംഗവും നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന അഡ്വ.വി.വി.സത്യന്റെ സംസ്കാരം ഇന്നലെ വൈകിട്ട് 5 മണിയോടെ വൈക്കത്തെ വിഷ്ണുപ്രഭ വീട്ടിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്നു.
ഞായറാഴ്ച ഉച്ചയോടെ അന്തരിച്ച വി.വി.സത്യന്റെ മൃതദേഹം വൈകിട്ട് 5.30ന് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ഓഫീസിന് മുന്നിലും തുടർന്ന് 8 വരെ കരിപ്പാടത്തെ കുടുംബവീടായ കിഴുമനയിലും അന്തരിച്ച സഹോദരൻ വി.വി.രജ്ജന്റെ സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വച്ചശേഷം രാത്രി 9 മണിയോടെയാണ് വൈക്കത്തെ വീടായ വിഷ്ണുപ്രഭയിൽ എത്തിച്ചത്. ഇന്നലെ രാവിലെ 10ന് വൈക്കം ബാർ അസോസിയേഷൻ ഹാളിലും 10.30ന് ബ്ലോക്ക് കോൺഗ്രസ് ഓഫീസിന് മുന്നിലും 11ന് നഗരസഭാ ഓഫീസിലും 12ന് അദ്ദേഹം മാനേജരായിരുന്ന ആശ്രമം സ്കൂളിലും പൊതുദർശനത്തിന് വച്ചു. വിവിധ കേന്ദ്രങ്ങളിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രമുഖരടക്കം വൻ ജനാവലിയാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പി.മാരായ ജോസ്.കെ.മാണി, തോമസ് ചാഴിക്കാടൻ, എം. എൽ. എ. മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, എൻ.ജയരാജ്, സി.കെ.ആശ, കെ.സി.ജോസഫ്, പി.ടി.തോമസ്, മോൻസ് ജോസഫ്, വി.പി.സജീന്ദ്രൻ, മുൻ എം. എൽ. എ. മാരായ കെ. അജിത്ത്, സ്റ്റീഫൻ ജോർജ്ജ്, എ. ഐ. സി. സി. സെക്രട്ടറിമാരായ പി.സി.ചാക്കോ, ഷാനിമോൾ ഉസ്മാൻ, കെ പി സി സി വക്താവ് ജോസഫ് വാഴയ്ക്കൻ, കെ. പി. സി. സി. സെക്രട്ടറി ലതികാ സുഭാഷ്, ഡി. സി. സി. പ്രസിഡന്റ് കുര്യൻ ജോയി, ജനറൽ സെക്രട്ടറി ബി.അനിൽകുമാർ, സി. പി. എം. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ്, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.പി.കെ.ഹരികുമാർ, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ, ബി. ജെ. പി ജില്ലാ പ്രസിഡന്റ് എൻ.ഹരി, സി. പി. എം ഏരിയാ സെക്രട്ടറി കെ.അരുണൻ, സി പി ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ബി. ജെ. പി നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാർ, ശ്രീനാരായണ ധർമ്മവേദി അദ്ധ്യക്ഷൻ ഗോകുലം ഗോപാലൻ, എസ്. എൻ. ഡി. പി. യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെൻ, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ, സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു, കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരിൽ, സെക്രട്ടറി എൻ.കെ.രമണൻ, യോഗം കൗൺസിലർ പി.ടി.മന്മഥൻ, അഖിലകേരള ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, സെക്രട്ടറി എം. കെ. രാജു, കേരള ലളിതകലാ അക്കാദമി മുൽ സെക്രട്ടറി എം. കെ. ഷിബു, പ്രദീപ് മാളവിക തുടങ്ങി നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.