mgu

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. യു.ജി. (2017 അഡ്മിഷൻ റഗുലർ) ബി.എസ്‌സി. റിക്രിയേഷൻ, ലെഷർ ആൻഡ് സ്‌പോർട്‌സ് സ്റ്റഡീസിന്റെ ടീച്ചിംഗ് ആൻഡ് ട്രെയിനിംഗ് മെതഡോളജി, റിസർച്ച് മെതേഡ്‌സ്, സ്‌പോർട്‌സ് ഇൻജുറി അസസ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ്, സ്‌പോർട്‌സ് ന്യൂട്രിഷൻ എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമം ഒൻപത്, 13, 16, 19 തീയതികളിൽ നടക്കും.

വൈവാവോസി ഇന്ന്

സ്‌കൂൾ ഒഫ് ഇൻഡ്യൻ ലീഗൽ തോട്ടിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. വൈവാവോസി ഇന്ന് രാവിലെ 11 ന് നടക്കും.

വൈവാവോസി

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ എം.എഡ്. 201719 ബാച്ചിന്റെ നാലാം സെമസ്റ്റർ വൈവാവോസി ഒൻപതിന് രാവിലെ 10 മുതൽ നടക്കും. വിശദവിവരങ്ങൾക്ക്: ഫോൺ: 04812731042.

സൂക്ഷ്മപരിശോധന

നാലാം സെമസ്റ്റർ ബി.എ സപ്ലിമെന്ററി മാർച്ച് 2019 പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ 13, 14 തീയതികളിൽ രാവിലെ 10.30നും വൈകിട്ട് നാലിനുമിടയിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 413ാം നമ്പർ മുറിയിൽ തിരിച്ചറിയൽ രേഖകളുമായി എത്തണം.

അന്തിമ റാങ്ക് പട്ടിക

എം.എഫ്.എ. അപ്ലൈഡ് ആർട്ട്, പെയിന്റിംഗ് ആൻഡ് സ്‌കൾപ്ചർ പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പെയിന്റിംഗിൽ ഉത്തര രമേഷ്, ചിത്ര ചന്ദ്രൻ, ജി. ആനന്ദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. അപ്ലൈഡ് ആർട്ടിൽ ശരത് മുരുകനും സ്‌കൾപ്ചറിൽ അജയ് സി. സോമനും ഒന്നാം റാങ്ക് നേടി.

സി.ബി.സി.എസ്. മൂല്യനിർണയം

നാലാം സെമസ്റ്റർ സി.ബി.സി.എസ്. പരീക്ഷയുടെ മൂല്യനിർണയം (ഹോം വാല്യുവേഷൻ സ്‌പെഷൽ സ്‌കീം) ഇന്നു മുതൽ എട്ട് മേഖലാ ക്യാമ്പുകളിൽ ആരംഭിക്കും.