കോട്ടയം: റോഡിലെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് ഇന്നലെ നടത്തിയ പരിശോധനയിൽ സീറ്റ് ബെൽറ്റ് ധരിക്കാഞ്ഞ 182 വാഹന യാത്രക്കാർക്കെതിരെയും മറ്റു വകുപ്പുകളിൽ 98 യാത്രക്കാർക്കെതിരെയും നടപടിയെടുത്തു. 19,5200 രൂപ പിഴ ഈടാക്കി. ആർ.ടി.ഒ വി.എം ചാക്കോ, എൻഫോഴ്‌സ്‌മെന്റ് ആർ.

ടി.ഒ ടോജോ എം.തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന .

ഏറ്റുമാനൂ‌ർ മണർകാട് ബൈപ്പാസിൽ പൂവത്തുംമൂട്ടിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ അമിത വേഗത്തിന് 35 വാഹനങ്ങൾ പിടികൂടി. പൊലീസിന്റെ ഇന്റർസെപ്റ്റർ ഉപയോഗിച്ചായിരുന്നു പരിശോധന. 30 വാഹനങ്ങളിൽ നിന്നും 400 രൂപ വീതം പിഴ ഈടാക്കി.