ചങ്ങനാശേരി : താലൂക്കിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ സമ്മേളനം ചങ്ങനാശേരി ഡിവൈ.എസ്.പി. എസ്. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് റസിഡന്റ്‌സ് വെൽഫെയർ ആന്റ് ചാരിറ്റബിൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം. മധുരാജ് അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി എസ്.ഐ. ഷമീർഖാൻ, തൃക്കൊടിത്താനം എസ്. ഐ. ജി. ലാൽജി, ചിങ്ങവനം എസ്.എച്ച്.ഒ. രതീഷ്, കറുകച്ചാൽ സി.ആർ.ഒ. ജോസഫ്, ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സി.ആർ.ഒ. പി. മുരുകൻ മറ്റ് ഉദ്യോഗസ്ഥർ, അസോ. ജനറൽ സെക്രട്ടറി ജി. ലക്ഷ്മണൻ, മജീദ് ഖാൻ, പി.എസ്. തോമസ്, ജോസഫ് കൈനിക്കര, പി.വി. അനിൽ ബാബു, ജെയിംസ് കലാവടക്കൻ, പീറ്റർ ജോസഫ്, കെ. സുകുമാരൻ നായർ, മൈത്രി ഗോപീകൃഷ്ണൻ, സോജൻ തോമസ് എന്നിവർ പങ്കെടുത്തു.