വൈക്കം: ഉദയനാപുരം ചാത്തൻകുടി ദേവിക്ഷേത്രത്തിൽ നടക്കുന്ന കനകധാരയജ്ഞത്തിന് വേണ്ടി നിർമ്മിക്കുന്ന ആലങ്കാര പന്തലിന്റെ കാൽ നാട്ടുകർമ്മം താന്ത്രി മോനാട്ടുമന കൃഷണൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രത്തിനും ചുറ്റും 8000 ചതുരശ്ര മീറ്ററിലാണ് അലങ്കാര പന്തൽ ഒരുക്കുന്നത്.ഇതിനകത്ത് ലക്ഷാർച്ചനയ്ക്കും ഹോമങ്ങൾക്കും പ്രത്യേക മണ്ഡപങ്ങൾ ഒരുക്കും. ക്ഷേത്രത്തിന്റെ പുറത്തു ഒരുക്കുന്ന പന്തലിലാണ് ഭക്ഷണ വിതരണം. ഒരേ ശ്രീകോവിലിൽ ദുർഗ്ഗയുടെയും ഭദ്രകാളിയുടെയും പ്രതിഷ്ടയുള്ള ചാത്തൻ കുടി ദേവി ക്ഷേത്രത്തിൽ കനകധാര യജ്ഞം 19 മുതൽ 25 വരെയാണ് നടക്കുക.