പൊൻകുന്നം: ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കളക്ട്രേറ്റിലേക്കു നടത്തുന്ന മാർച്ചിലും ധർണയിലും റേഷൻ വ്യാപാരികളും സെയിൽസ്മാൻമാരും പങ്കെടുക്കുന്നതിന് സംഘടനയുടെ താലൂക്ക് പൊതുയോഗം തീരുമാനിച്ചു. പ്രസിഡന്റ് സാബു ബി.നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് കൂരാലി, കെ.ജെ.വിജയൻ കിഴക്കേമുറി, കെ.സി.റെജി കപ്പക്കാലാ, ഇ.എസ്.ഹാരിസ്, സി.എസ്.ഇല്യാസ്, വി.എ.സലിം, നൗഷാദ് മുണ്ടക്കയം, ലത്തീഫ് എരുമേലി എന്നിവർ പ്രസംഗിച്ചു.