പാലാ: പാലാ സെന്റ്‌തോമസ്‌ കോളേജിന്റെ 69-ാം സ്ഥാപകദിനാഘോഷം ഓഗസ്റ്റ് 7 ന്‌ നടക്കും. 2 മണിക്ക്‌ കോളേജ് ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുയോഗത്തിൽ പാലാ രൂപതയുടെ മുൻമെത്രാനും കോളേജിന്റെ മുൻ രക്ഷാധികാരിയുമായ മാർജോസഫ് പള്ളിക്കാപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. മുബൈ സോമയ്യ വിദ്യാവിഹാർ പ്രോവോസ്റ്റും എം.ജി സർവകലാശാലയുടെയും ഇഗ്നോയുടെയും മുൻ വൈസ് ചാൻസലറും നാക് മുൻ ഡിറക്‌റും യു.ജി.സി. മുൻ വൈസ് ചെയർമാനുമായ പ്രൊഫ.ഡോ. വി.എൻ. രാജശേഖരൻ പിള്ള മുഖ്യാതിഥിയായിരിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ്‌ ജോൺ മംഗലത്ത് സ്വാഗതം ആശംസിക്കും. എം.ജി. യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക്‌ തോമസ് സംസാരിക്കും. എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. റിട്ടേർഡ് ടീച്ചേഴ്‌സ്‌ഫോറം പ്രസിഡന്റ് പ്രൊഫ. സി.ജെ. സെബാസ്റ്റ്യൻ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ഡിജോ കാപ്പൻ, അദ്ധ്യാപകരക്ഷാകർത്തൃ സംഘടനാ വൈസ് പ്രസിഡന്റ്‌ ഡോ. സണ്ണിജോസഫ്, പാസ്‌ക്കോസ് കുവൈറ്റ് അലുമ്‌നി ചാപ്റ്റർ ജനറൽ സെക്രട്ടറി ജോമിതോമസ്, വിരമിച്ച അനദ്ധ്യാപകരുടെ പ്രതിനിധി ജോസഫ് എബ്രാഹം, വിദ്യാർത്ഥി പ്രതിനിധി കുമാരി മെറിൻ മാത്യു എന്നിവർ ആശംസകളർപ്പിക്കും. കോളേജ് കൗൺസിൽ സെക്രട്ടറി പ്രൊഫ.ടോമിതോമസ് നന്ദി പറയും. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സണ്ണി കുര്യാക്കോസ്, ബർസാർ റവ. ഫാ. മാത്യു കാവനാടിമലയിൽ, ഡോ. സി.കെ. ജെയിംസ്, ഡോ. സ്റ്റാനി തോമസ്, ഡോ. ഡേവിസ്‌ സേവ്യർ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകും.