bishop-jpg

വൈക്കം: ശതാബ്ദി ആഘോഷം ദൈവാനുഗ്രഹത്തിന്റെ ഓർമ്മപ്പെടുത്തലാണെന്നും തിരിഞ്ഞുനോക്കുവാനും, തെരഞ്ഞെടുക്കാനും, നന്ദി പറയുവാനും ആഘോഷം വിലപ്പെട്ടതാണെന്നും ബിഷപ്പ് മാർ മാത്യു വാണിയകിഴക്കേൽ പറഞ്ഞു. തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ഇടവക രൂപീകരണത്തിന്റെ നൂറ് ദിവസം നീളുന്ന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ഫ്രാങ്കോ ചൂണ്ടൽ, ഫാ. സെബാസ്റ്റ്യൻ വണ്ടനാംതടത്തിൽ, ഫാ. മാത്യു മാന്തുരുത്തിൽ, പള്ളിഭാരവാഹികളായ ജോയി ചെത്തിയിൽ, ജേക്കബ് മണലേഴത്ത്, റോജൻ ആറ്റുപുറം, ബാബു കുണ്ടകശ്ശേരി, ജോസഫ് കാട്ടുമന, ടോമി നായ്ക്കശ്ശേരി എന്നിവർ പങ്കെടുത്തു.