കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം വാലാച്ചിറ ശാഖയുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ കുട്ടികൾക്ക് മാർഗനിർദേശക ക്ലാസ് നടന്നു. പ്രൊഫ. മോഹൻദാസ് മുകുന്ദൻ ക്ലാസ് നയിച്ചു. വനിതസംഘം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി ജഗദമ്മ തമ്പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡന്റ് സുധ മോഹൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.പി സദാനന്ദൻ, യൂണിയൻ കമ്മിറ്റി അംഗം കെ.പി ഷിബു, വനിതാസംഘം പ്രസിഡന്റ് ഊർമിള ദിവാകരൻ, സെക്രട്ടറി വിനീത അനിൽകുമാർ, രാധാകൃഷ്ണൻ തോട്ടത്തിൽ, പ്രശാന്ത് തോട്ടത്തിൽ, ഉദയപ്പൻ, സിന്ധു റെജി, ശ്യാം സുധാകരൻ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് സോമൻ കണ്ണംപുഞ്ചയിൽ സ്വാഗതവും രേവതി സുരേഷ് നന്ദിയും പറഞ്ഞു.