പാമ്പാടി:ഗവ താലൂക്ക് ആശുപത്രി മുൻ സൂപ്രണ്ടും ആനിക്കാട് ചിറക്കരോട്ട് കുടുംബാഗവുമായ വെള്ളൂർ ആശാഭവനിൽ ഡോ.സി.കെ.രവി (64, വെള്ളൂർ എസ്. എൻ. ഡി. പി യോഗം 266 ാം നമ്പർ ശാഖാ മുൻ പ്രസിഡന്റ് ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ.സി.ജി.ലീല ചിറ്റടി ചെമ്പൻകുളം കുടുംബാംഗമാണ്. മക്കൾ: ഡോ. അരുൺ രവി (ഗവ. താലൂക്ക് ആശുപത്രി, കാഞ്ഞിരപ്പള്ളി ). ആശാ രവി ( ഓസ്‌ട്രേലിയ). മരുമക്കൾ: ഡോ. നിമ്മി കൃഷ്ണ (മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം), ബിവിൻ (ഇൻഫോ പാർക്ക്, കൊച്ചി).