ഏറ്റുമാനൂർ: തകരാറിലായ പട്ടിത്താനത്തെ സിഗ്‌നൽലൈറ്റ് നന്നാക്കാൻ അധികൃതരെത്തി. ഇതോടെ ലൈറ്റുകൾ തെളിയിക്കണമെന്നാവശ്യപ്പെട്ട ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്താനിരുന്ന പ്രതിഷേധം ഉപേക്ഷിച്ചു.
പട്ടിത്താനം ജംഗ്ഷനിലെ സിഗ്‌നൽ ലൈറ്റുകൾ തകരാലിലായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞ് നോക്കുന്നില്ലെന്നും,അപകടങ്ങൾ പതിവാണെന്നും ചൂണ്ടിക്കാട്ടികഴിഞ്ഞ ദിവസം കേരളകൗമുദി ദിനം പത്രം നൽകിയ വാർത്തയെ തുടർന്നായിരുന്നു നടപടി. ഇന്നലെ സ്ഥലത്തെത്തിയ കെ.എസ്.ടി.പി അധികൃതർ ആഴ്ചകളായി തകരാലിലായ സിഗ്‌നൽ ലൈറ്റുകളുടെ കേടുപാടുകൾ പരിഹരിച്ചു..
ജില്ലയിലെ ഏറ്റവും വലിയ അപകട മേഖലയായ പട്ടിത്താനം കവലയിൽ സിഗ്‌നൽ ലൈറ്റുകൾ തകരാറിലാകുന്നത് പതിവാണ്. ഇക്കുറി പ്രശ്‌നം പൂർണ്ണമായും പരിഹരിതായി അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകി.