വൈക്കം: കേന്ദ്രസർക്കാർ എൽ.ഐ.സി.യുടെ ഷെയർ വിൽക്കാൻ തീരുമാനിച്ചതിലും കേരളത്തിലെ പ്രീമിയത്തിൽ പ്രളയസെസ് ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ച് എൽ.ഐ.സി. ഏജന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കരിദിനാചരണം നടത്തി. വൈക്കം ബ്രാഞ്ച് ആഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ഡിവിഷണൽ പ്രസിഡന്റ് എൻ.ഒ. ജോർജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.ജി. ത്രിഗുണസെൻ അദ്ധ്യക്ഷതവഹിച്ചു. എൻ.ജി. ബാലചന്ദ്രൻ, ആർ. വിജയകുമാർ, സാലമ്മ ജോളി, കെ.ആർ. ശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.