പൊൻകുന്നം: തെക്കേത്തുകവല പടനിലത്ത് തകിടിയിൽ പരേതനായ ടി.കെ നാരായണന്റെ ഭാര്യ ടി.കെ സരോജിനി (85) നിര്യാതയായി. ചിറക്കടവ് തൊട്ടുമുറിയിൽ കുടുംബാംഗമാണ്.സംസ്‌കാരം ചൊവ്വാഴ്ച പകൽ 11 ന് വീട്ടുവളപ്പിൽ. മക്കൾ: റ്റി എൻ ഭാസ്‌കരൻ (ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതിയംഗം), ടി.എൻ. പൊന്നമ്മ, ടി എൻ ഷൈല, ടി.എൻ ചിന്താമണി, ടി.എൻ ഗിരീഷ് കുമാർ ( ചിറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: വി. ജി. തങ്കപ്പൻ (റിട്ട. മാനേജർ ഇൻഡ്യൻ ബാങ്ക്), എസ്. സുതൻ (റിട്ട. എസ്.ഐ, ആലപ്പുഴ), പൊന്നാച്ചൻ (ജനറൽ ഇൻഷുറൻസ്, കറുകച്ചാൽ), രമാ ഭാസ്‌കരൻ, ഗിരിജാ ഗിരീഷ് കുമാർ.