inaguration


മുട്ടുചിറ: കടുത്തുരുത്തി ക്ഷീരവികസന യൂണിറ്റിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർക്കായി മുട്ടുചിറ ക്ഷീരസംഘത്തിൽ കർഷക സമ്പർക്ക പരിശീലന പരിപാടി മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. മാത്യു ജി.മുരിക്കൻ, ജിൻസി എലിസബത്ത്, സെബാസ്റ്റ്യൻ ആന്റണി, പ്രദീഷ്‌കുമാർ, പി.ജെ. ജോസഫ്, കെ.എം. ജോസഫ്, രാജു അരൂകുഴുപ്പിൽ എന്നിവർ പങ്കെടുത്തു.