കോട്ടയം : മൂല്യബോധമുള്ള മാതൃകകൾ കാലഘട്ടിന്റെ അനിവാര്യതയാണെന്ന് മാർജോസഫ് പണ്ടാരശ്ശേരിൽ പറഞ്ഞു. കോട്ടയം അതിരൂപത സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റിയുടെ 66-ാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രസിഡന്റ് പാട്രിക് ഓട്ടപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. സെബാസ്റ്റ്യൻ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഫാ. അലക്‌സ് ആക്കപ്പറമ്പിൽ, ഫാ. ഫിൽമോൻ കളത്ര, അഡ്വ.ആൽബെർട്ട് മാത്യു, ജോസ് ജെ മറ്റത്തിൽ, ഡോൺബോസ്‌കോ, എബി പീറ്റർ, സുനിൽ എബ്രഹാം,തോമസ് നെടുഞ്ചിറ എന്നിവർ സംസാരിച്ചു. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കിഴക്കേ നട്ടാശ്ശേരി തിരുക്കുംബ ക്‌നാനായ കത്തോലിക്കാ ദൈവാലയം ആതിഥ്യമരുളിയ സംഘടനയുടെ വാർഷിക പൊതുയോഗത്തിൽ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും 500 പ്രതിനിധികൾ പങ്കെടുത്തു.