പാലാ: പാലാ അസംബ്ലി മണ്ഡലം ഉപതിരഞ്ഞെടുപ്പിന് പ്രവർത്തന രൂപരേഖയൊരുക്കി സി പി.എം ശിൽപ്പശാല സമാപിച്ചു.

20നകം പഞ്ചായത്ത്തല ശിൽപ്പശാലകൾ പൂർത്തീകരിച്ച് ബൂത്ത് തലത്തിേലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പാലാ മണ്ഡലം ശിൽപ്പശാല തീരുമാനിച്ചു. ശിൽപ്പശാല സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൺസ്റ്റാർ ഓഡിറ്റോിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി ലാലിച്ചൻ ജോർജ് അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ 13 ലോക്കൽ കമ്മിറികളൽനിന്നുമുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജയിംസ് പി മാത്യു എം.എൽ.എ, പി.കെ. ബിജു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ. സുരേഷ്‌കുറുപ്പ് എം.എൽ.എ, എ.വി. റസൽ, ടി.ആർ. രഘുനാഥ്, എം.ടി. ജോസഫ്, കെ.എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജോയി ജോർജ് സ്വാഗതവും കുര്യോക്കോസ് ജോസഫ് നന്ദിയും പറഞ്ഞു.