പാമ്പാടി : പാമ്പാടിയിലെ ആദ്യകാല ഡോക്ടറും നേത്ര രോഗ വിദഗ്ദ്ധനുമായിരുന്നു ഡോ. സി കെ രവിക്കു നാടിന്റെ അന്ത്യാഞ്ജലി. ആതുര സേവന രംഗത്തെ മറ്റൊരു പ്രതിഭകൂടിയാണ് യാത്രയാകുന്നത്. ഇന്നലെ വൈകിട്ട് കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ധ്യം. ദീർഘകാലം എസ്.എൻ.ഡി.പി യോഗം 266-ാം നമ്പർ വെള്ളൂർ ശാഖാ പ്രസിഡന്റ്, കമ്മിറ്റി അംഗംഎന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശാഖ പ്രസിഡന്റ്‌ ആയിരുന്ന കാലത്താണ് വെള്ളൂർ ഗുരുദേവ ക്ഷേത്രം നിർമാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും. വെള്ളൂരിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ടിച്ച ശേഷം 2001 ലാണ് പാമ്പാടി താലൂക് ആശുപത്രിയിലേക്ക് ട്രാൻസ്ഫർ ആകുന്നത്. 2010 വരെ പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നനിലയിലും പ്രവർത്തിച്ചു .സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. ആനിക്കാട് ചിറക്കരോട്ട് കുടുംബാംഗമാണ്