കോട്ടയം:നെഹൃട്രോഫിക്കായി പുന്നമടക്കായലിൽ നയമ്പെറിയുന്ന കോട്ടയത്ത് നിന്നുള്ള അഞ്ച് ചുണ്ടൻ വള്ളങ്ങൾ പരസ്പരം ഏറ്റുമുട്ടാനില്ലാത്ത ഹീറ്റ്സാണ് ഈ വർഷത്തെ പ്രത്യേകത.
ട്രാക്കും ഹീറ്റ്സും നറുക്കിട്ടപ്പോൾ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടന് യു.ബി.സി കൈനകരിയുടെ ചമ്പക്കുളമാണ് എതിരാളി. കുമരകം ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗവുമായാണ് കൊമ്പു കോർക്കുക. കൈപ്പുഴ മുട്ട് എൽഡി.സിയുടെ ദേവാസിന്റെ എതിരാളി പൊലീസ് ടീമിന്റെ കാരിച്ചാലാണ്. ആർപ്പുക്കര നവജീവൻ ബോട്ട് ക്ലബ്ബിന്റെ ജവഹർതായങ്കരിക്ക് ശ്രീഗണേശനാണ് പ്രധാന എതിരാളി.
കഴിഞ്ഞ വർഷത്തെ നെഹൃട്രോഫി മത്സരത്തിൽ ആദ്യ ഒമ്പതു സ്ഥാനങ്ങൾ നേടിയ ചുണ്ടൻ വള്ളങ്ങളാണ് ആദ്യ മൂന്ന് ഹീറ്റ്സിലായി ചാമ്പ്യൻ ട്രോഫിക്ക് മത്സരിക്കുക . ഇതിൽ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗിലെ പോയിന്റ്. മറ്റു സ്ഥലങ്ങളിൽ നടക്കുന്ന ലീഗുകൾ പൂർത്തിയാകുമ്പോഴാണ് ചാമ്പ്യനെ നിശ്ചയിക്കുക. മൊത്തം 20 ചുണ്ടൻ വള്ളങ്ങൾ നെഹൃട്രോഫിയിൽ മത്സരിക്കും. മികച്ച സമയം കണ്ടെത്തുന്ന നാലു വള്ളങ്ങൾ ഫൈനലിൽ നെഹൃട്രോഫിക്കായി പോരാടും.
ഹീറ്റ്സ് 1
വീയപുരം,
നടുഭാഗം ,
മഹാദേവിക്കാട്കാട്ടിൽ തെക്കേത്
ഹീറ്റ്സ് 2
ദേവാസ്
കാരിച്ചാൽ
ഗബ്രിയേൽ
ഹീറ്റ്സ് 3
സെന്റ് ജോർജ്
പായിപ്പാടൻ
ചമ്പക്കുളം
ഹീറ്റ്സ് 4
ചെറുതന
മഹാദേവിക്കാട്
സെന്റ്പയസ്
ഹീറ്റ്സ് 5
കരുവാറ്റ
ശ്രീഗണേഷൻ
മഹാദേവൻ
ജവഹർതായങ്കരി
ഹീറ്റ്സ് 6
ആയാപറമ്പ് വലിയദീവാൻജി
വെള്ളംകുളങ്ങര
കരുവാറ്റ ശ്രീവിനായകൻ
ആയാപറമ്പ് പാണ്ടി.
ചാമ്പ്യൻ ലീഗിൽ മാറ്റുരക്കുന്ന ഒമ്പത് ടീമുകൾക്ക് പുതിയ പേരായി
അന്താരാഷ്ട്ര ടി.വി ചാനലുകളുടെ സൗകര്യത്തിനാണ് ഐ.പി.എൽ മാതൃകയിലുള്ള പേരു മാറ്റം. തുഴക്കാരിൽ 25 ശതമാനത്തിനു മുകളിൽ അന്യസംസ്ഥാന തുഴച്ചിൽകാർ പാടില്ല. കൂടുതലുണ്ടെങ്കിൽ മത്സരത്തിൽ നിന്നു പുറത്താക്കും. ഇതിന് ഫോട്ടോ പതിച്ച ൈഡന്റിറ്റികാർഡും പ്രത്യേക പരിശോധനയുമുണ്ടാകും. .
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് - നടുഭാഗം ചുണ്ടൻ - ട്രോപ്പിക്കൽ ടൈറ്റൻസ്
പൊലീസ് ബോട്ട് ക്ലബ്ബ് - കാരിച്ചാൽ - റേഞ്ചിംഗ് റോവേഴ്സ്
യു.ബി.സി കൈനകരി -ചമ്പക്കുളം- കോസ്റ്റ് ഡോനിനെന്റ്
എൻ.സി.ഡി.സി കുമരകം - ദേവസ് - മൈറ്റി ഓർസ്
വില്ലേജ് ബോട്ട് ക്ലബ്ബ് എടത്വ- ഗബ്രിയേൽ - കിംഗ് വാട്ടർ നൈറ്റ്
കെ.ബി.സി കുമരകം - മഹാദേവിക്കാട് - തണ്ടർ ഓർസ്
വേമ്പനാട് ബോട്ട് ക്ലബ്ബ് കുമരകം- വീയപുരം ചുണ്ടൻ - പ്രൈഡ് ചേസേഴ്സ്
ടൗണ ഹോട്ട് ക്ലബ്ബ് കുമരകം- പായിപ്പാടൻ - ബാക് വാട്ടർ വാരിയേഴ്സ്
ബ്രദേഴ്സ് ബോട്ട് ക്ലബ്ബ് എടത്വ- സെന്റ് ജോർജ് - ബാക്ക് വാട്ടർ നിൻജാസ്