വൈക്കം: നഗരസഭാ പ്രതിപക്ഷ നേതാവും കെ.പി.സി. സി നിർവ്വാഹക സമിതി അംഗവുമായിരുന്ന അഡ്വ.വി.വി സത്യന്റെ നിര്യാണത്തിൽ വൈക്കം പൗരാവലി അനുശോചിച്ചു. വൈക്കം പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം നടന്ന അനുശോചന യോഗത്തിൽ സി.കെ ആശ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ, വൈക്കം നഗരസഭാ ചെയർമാൻ പി.ശശിധരൻ, കെ. പി. സി. സി. വക്താവ് ജോസഫ് വാഴക്കൻ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, വി .പി സജീന്ദ്രൻ എം. എൽ. എ, ഗോകുലം ഗോപാലൻ, സി. പി. എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാർ, സി. പി. ഐ. സംസ്ഥാന കൗൺസിൽ അംഗം ടി.എൻ രമേശൻ, ഡി. സി. സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ. പി. സി. സി. സെക്രട്ടറി ഫിലിപ്പ് ജോസഫ്, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി ബിജുകുമാർ, എൻ എസ് എസ് താലൂക്ക് പ്രസിഡന്റ് ഡോ.സി.ആർ വിനോദ് കുമാർ ,സി പി ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ ഗണേശൻ, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ജമാൽ കുട്ടി, പി.വി പ്രസാദ്, ബി.അനിൽകുമാർ എം.കെ.രവീന്ദ്രൻ, അഡ്വ.പി.വി. പ്രകാശൻ, ശിവദാസ് നാരായണൻ തുടങ്ങി നിരവധി പ്രസംഗിച്ചു.