കുറിച്ചി: ജനസാന്ദ്രത ഏറിയ കുറിച്ചി വില്ലേജിനെ ഇത്തിത്താനം, കുറിച്ചി വില്ലേജുകളായി വിഭജിക്കണമെന്നും സ്ഥിരം വില്ലേജ് ഓഫീസറെ ഉടൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കുറിച്ചി പഞ്ചായത്ത് കമ്മിറ്റി കുറിച്ചി വില്ലേജോഫീസീൽ ഉപരോധസമരം നടത്തി. സംസ്ഥാന സമിതി അംഗം കെ. ജി രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. കുറിച്ചി കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ ഉതിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ മഞ്ജീഷ്, ബൈജു തമ്പി, അമ്പിളി വിനോദ്, പി.കെ ഗോപാലകൃഷ്ണൻ, പി.കെ പങ്കജാക്ഷൻ, ശരത്ത് കുമാർ എസ് എസ്, സുഭാഷ് ചെമ്പുചിറ, പി. ടി വിനോദ്, ശരണ്യ പ്രദീപ്, ഓമനക്കുട്ടൻ എണ്ണയ്ക്കാച്ചിറ, ഹരി സ്വാമി, ബിജു ഇ. കെ എന്നിവർ പങ്കെടുത്തു.