ചങ്ങനാശേരി: കൃഷി വകുപ്പ് കർഷകരെ ആദരിക്കുന്നു. 17ന് ചിങ്ങം ഒന്നിന് നടക്കുന്ന കർഷക ദിനത്തോടനുബന്ധിച്ച് ചങ്ങനാശേരി നഗരസഭ പരിധിയിലുള്ള മികച്ച പച്ചക്കറി കർഷകർ നാളികേര കർഷകൻ, യുവകർഷകൻ, വനിതാ കർഷക, ക്ഷീരകർഷകൻ, സ്‌കൂൾ വിദ്യാർഥി എന്നിവരെയാണ് ആദരിക്കുന്നത്. താത്പര്യമുള്ളവർ ഒൻപതിനു വൈകിട്ട് 5ന് മുൻപായി ചങ്ങനാശേരി മുനിസിപ്പൽ സ്റ്റേഡിയം പവലിയനിലുള്ള കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.