പയ്യന്നൂർ: ദൈവവചന (എസ്.വി.ഡി) സഭാംഗവും പിലാത്തറ വചനജ്യോതി സമൂഹാംഗവുമായ ഫാ. ഡൊമിനിക് ഇല്ലിക്കമുറിയിൽ (83)മുംബൈയിൽ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് അന്ധേരി സെക്രട്ട് ഹാർട്ട് ദേവാലയത്തിൽ നടക്കും.ആയൂർ ചണ്ണപ്പേട്ട പരേതരായ ദേവസ്യ- അമ്മ ദമ്പതികളുടെ മകനാണ് . സഹോദരങ്ങൾ : ഏലിയാമ്മ എബ്രാഹം, സിസ്റ്റർ ഗബ്രിയേല (ഹോളിക്രോസ് കോവെന്റ്, കൊട്ടിയം), സെബാസ്റ്റ്യൻ, തോമാച്ചൻ, ജേക്കബ്, ജോണിക്കുട്ടി, പരേതനായ ജോസഫ്.