കുറിച്ചി: ഔട്ട്പോസ്റ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ കുറിച്ചി ശാഖ ഇവിടെ നിന്നും മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കുറിച്ചി റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ അധികൃതരോടാവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.വി.ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജയിംസ് കലാവടക്കൻ, വൈസ് പ്രസിഡന്റ് എൻ.കെ.ബിനു, ജോണിച്ചൻ നേര്യത്ര, ജി.കണ്ണൻ ഗോകുലം, സാജൻ ചക്കാല, ബിനോയ് അമ്പാട്ടുപറമ്പിൽ, സിബി കിഴക്കേടത്ത്, മോനാച്ചൻ എള്ളാല, സണ്ണി ചാമപ്പറമ്പിൽ, ജോൺസൺ മട്ടയ്ക്കൽ ജോയ് വില്ല, വി.കെ. കുര്യാക്കോസ്, ജ്യോതിഷ് മാത്യു പോൾ എന്നിവർ പങ്കെടുത്തു.