ചങ്ങനാശേരി : താലൂക്കിലെ എ ഗ്രേഡ് ലൈബ്രറിയായ മാടപ്പള്ളി വൈ.എം.എ. ലൈബ്രറിയ്ക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ റഫറൻസ് വിഭാഗം അനുവദിച്ചു. സ്‌കൂൾ, കോളേജ്തല വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പുസ്തകങ്ങൾ റഫർ ചെയ്യുന്നതിനുള്ള വിപുലമായ ഗ്രന്ഥശേഖരണം ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജയിംസ് വർഗീസ് നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് മാത്തുക്കുട്ടി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. ബാലൻ, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ മിനിമോൾ റെജി, മാടപ്പള്ളി ഗ്രന്ഥശാലാ നേതൃസമിതി കൺവീനർ കെ.ആർ. ഗോപി, ബാലവേദി കൺവീനർ പി.എസ്. രവികുമാർ, റഫറൻസ് വിഭാഗം ലൈബ്രറേറിയൻ വിജയമ്മ തങ്കപ്പൻ എന്നിവർ പങ്കെടുത്തു.