തലയോലപ്പറമ്പ്: ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥയ്ക്ക് തലയോലപ്പറമ്പിൽ സ്വീകരണം നൽകി. ആഗസ്റ്റ് 15 ന് നടക്കുന്ന യൂത്ത് സ്ട്രീറ്റിന്റ പ്രചരണാർത്ഥം സംസ്ഥാന പ്രസിഡന്റ് എസ് .സതീഷ് നയിക്കുന്ന ജാഥയെ തലയോലപ്പറമ്പ് കെ ആർ ആഡിറ്റോറിയത്തിന് സമീപത്തു നിന്ന്
സംഘാടക സമിതി ചെയർമാൻ കെ ശെൽവരാജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നൂറ് കണക്കിന് പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സമ്മേളന നഗരിയായ തലയോലപ്പറമ്പ് ടൗണിലേക്ക് ജാഥ പ്രവേശിച്ചത്. തുടർന്ന് നടന്ന സമ്മേളനത്തിൻ ബ്ലോക്ക് പ്രസിഡന്റ് അനന്തു ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.
ജാഥ ക്യാപ്ടൻ. എസ് സതീഷ്, മാനേജർ എസ് .കെ സജീഷ്, ജാഥ അംഗങ്ങളായ വി. കെ സനോജ്, എം .വിജിൻ, ഡോ. പ്രിൻസി കുര്യക്കോസ്, ഷിജുഖാൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, പ്രസിഡന്റ് കെ .ആർ അജയ്, എൻ. അനിൽ കുമാർ, ആർ. രോഹിത്ത്, ആർ. നികിത കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.