പാലാ : സബ് രജിസ്ട്രാർ ഓഫീസ് വളപ്പിലെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കി തുടങ്ങി. വിവിധ കേസുകളിൽ പെട്ടതിന് റവന്യു അധികൃതർ പിടിച്ചെടുത്ത വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. നിരവധി വാഹനങ്ങൾ തുരുമ്പെടുത്ത് നശിച്ചിരുന്നു. പാർക്കിംഗിനടക്കം യാതൊരു സൗകര്യങ്ങളും ഓഫീസ് വളപ്പിലില്ലായിരുന്നു. പരിസരം ആകെ ശോച്യാവസ്ഥയിലുമായിരുന്നു. മൂന്ന് ലോറിയും മൂന്ന് ഓട്ടോറിക്ഷയുമാണ് ഇന്നലെ ആക്രി വിലയ്ക്ക് ലേലം ചെയ്തത്. ബാക്കിയുള്ള വാഹനങ്ങൾ കൂടി ലേലം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.