കോട്ടയം: പെൺകുട്ടികളടക്കമുള്ള കൗമാരക്കാർക്ക് കൗൺസലിംഗുമായി കുടുംബശ്രീ. സംസ്ഥാനത്തെ 104 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌നേഹിത അറ്റ് സ്‌കൂൾ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഒൻപതിന് രാവിലെ 10.30 ന് പുതുവേലി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി എ.സി മൊയ്‌തീൻ നിർവഹിക്കും. കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എസ്.ഹരികിഷോർ പദ്ധതി വിശദീകരണം നടത്തും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തും. സ്‌നേഹിത സ്‌കൂൾ ഫോഴ്‌സ് യൂണിഫോം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ അനിതാ രാജു വിതരണം ചെയ്യും. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം സി.എസ് സുജാത ബ്രോഷർ പ്രകാശനം ചെയ്യും.

കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ അതിജീവിക്കാനുള്ള കഴിവ് ആർജിക്കാനും ജീവിതവിജയം നേടാനും, പഠനം കൂടുതൽ ആകർഷകമാക്കാനും പ്രാപ്തമാക്കുന്നതിനാണ് കൗൺസലിംഗ് നൽകുന്നത്.