പാലാ : ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കിടങ്ങൂർ പഞ്ചായത്തിന് കീഴിൽ കുമ്മണ്ണൂരിൽ ആരംഭിച്ച വയോജന വിശ്രമകേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കുമ്മണ്ണൂർ ഗുരുമന്ദിരത്തിന് പിന്നിലാണ് മന്ദിരം സ്ഥിതി ചെയ്യുന്നത്.
ജില്ലാ പഞ്ചായത്ത് മെമ്പർ ബെറ്റി റോയി അദ്ധ്യക്ഷയായിരുന്നു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസർ എം.എം.മോഹൻദാസ് പദ്ധതി അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസ് തടത്തിൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സെബാസ്റ്റ്യൻ ജോൺ, ഷിജി ജോമോൻ, മിനി മാത്യു, മെമ്പർമാരായ റ്റീന മാളിയേക്കൽ, റെനി ജയൻ, ബിന്ദു രമേഷ്, കെ.എസ്.ജയൻ, ശാന്തി ഗോപാലകൃഷ്ണൻ, ലിസി എബ്രഹാം, നീലകണ്ഠൻ നമ്പൂതിരി , മണി മണിമല മറ്റം, ബോബി തോമസ്, അഖിൽ.കെ.രാധാകൃഷ്ണൻ , ജൂവാൻസി മാത്യു എന്നിവർ സംസാരിച്ചു.