car

വൈക്കം: നിയന്ത്റണം വിട്ട കാർ റോഡരികിലെ പുരയിടത്തിലേക്ക് പാഞ്ഞ് കയറി മരത്തിലിടിച്ച് തകർന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവ സമയത്ത് വീട്ടുകാർ പുറത്ത് ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചക്ക് 1 മണിയോടെ വൈക്കം കുമരകം റോഡിൽ കുടവെച്ചൂരിലാണ് അപകടം. നെടുമ്പാശ്ശേരിയിൽ നിന്നും കുമരകം താജ് ഹോട്ടലിലേക്ക് രണ്ട് കുട്ടികളും അച്ഛനുമായി വന്ന ഹോണ്ടാ സി​റ്റി കാറാണ് അപകടത്തിൽ പെട്ടത്. കാർ ഡ്രൈവർ എറണാകുളം സ്വദേശി ഉണ്ണിക്ക് (28) ഓടിക്കുന്നതിനിടെ തലകറക്കം ഉണ്ടായതോട കാറിന്റെ നിയന്ത്രണം വിടുകയും സ്വകാര്യ വ്യക്തിയുടെ വേലി ഇടിച്ച് തകർത്ത ശേഷം പുരയിടത്തിലെ മരത്തിലിടിച്ച് നിൽക്കുകയുമായിരുന്നു. കാറിൽ നിന്നും ശക്തമായി പുകയും തീയും ഉയർതോടെ വൈക്കത്തു നിന്നും അസിസ്​റ്റന്റ് സ്​റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് യൂണി​റ്റ് എത്തി വെള്ളം പമ്പ് ചെയ്ത് തണുപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്. തകർന്ന കാർ വലിച്ച് മാ​റ്റിയാണ് റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. ഡ്രൈവറെ വൈക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്ന ഹൈദരാബാദ് സ്വദേശികളായ അച്ചനും രണ്ട് കുട്ടികളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.